---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി"
english_title: "Mobile phone seized again in Kannur Central Jail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312145/Mobile phone seized again in Kannur Central Jail"
published_at: "2025-08-31T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3d58751ce1_Screenshot_20250831_102415_Chrome.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി

> **Lead Summary:** കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിന്റെ പിറകുവശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ. പരിശോധന കർശനമാക്കിയതിന് പിന്നാലെയാണ് ജയിലിനുള്ളിൽ നിന്ന് ഫോൺ കണ്ടെത്തിയത്.

## Article Content

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിന്റെ പിറകുവശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ. പരിശോധന കർശനമാക്കിയതിന് പിന്നാലെയാണ് ജയിലിനുള്ളിൽ നിന്ന് ഫോൺ കണ്ടെത്തിയത്.

ഗോവിന്ദച്ചാമി ജയിലിൽ നിന്ന് ചാടിയ സംഭവത്തിന് ശേഷം പരിശോധന ശക്തമാക്കിയിരുന്നു. അതിനിടെ വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തിയത് ആശങ്ക ഉയർത്തുന്നു.

മുമ്പും ജയിലിനുള്ളിലേക്ക് സാധനങ്ങൾ എറിഞ്ഞുനൽകി 1000 മുതൽ 2000 രൂപ വരെ കൂലി ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജയിലിലേക്ക് ഫോണുകളും ലഹരി മരുന്നുകളും പുകയില ഉൽപ്പന്നങ്ങളും എത്തിക്കുന്നതിന് പുറത്ത് ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഇത്തരം പിടികൂടലുകൾ തുടർച്ചയായി നടക്കുന്നത് സുരക്ഷാ വീഴ്ചകളെക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർത്തുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312145/Mobile phone seized again in Kannur Central Jail)